തിരക്കേറിയ നഗര ജീവിതത്തിൽ നിന്നും മാറി, നാട്ടിൻപുറങ്ങളുടെ പച്ചപ്പും പ്രകൃതി ഭംഗിയും തേടിയുള്ള യാത്രകളാണ് പി.ടി. മുഹമ്മദിനെ ശ്രദ്ധേയനാക്കുന്നത്. സാധാരണ യാത്രാ ബ്ലോഗുകളിൽ നിന്നും വ്യത്യസ്തമായി, ഓരോ ഗ്രാമത്തിൻ്റെയും തനിമയും സംസ്കാരവും അദ്ദേഹം തൻ്റെ വീഡിയോകളിലൂടെയും എഴുത്തിലൂടെയും പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.
ഉസ്താദായ രണ്ടത്താണിയിലെ ഇസ്മായിൽ അഹ്സനിയുടെയും റംലയുടെയും മകനായി ജനനം. നാട്ടിൻപുറത്തെ പഠനത്തിനുശേഷം പിതാവിന്റെ വഴി തിരഞ്ഞെടുത്തു. അങ്ങനെ 2005 മുതൽ 2018 വരെ കാരന്തൂർ മർക്കസിലെത്തി. മതപഠനവും ഇംഗ്ലീഷിൽ ഡിഗ്രിയും പൂർത്തിയാക്കി. അതിനിടയിൽ ഗ്രാഫിക് ഡിസൈനിങ്, വീഡിയോ എഡിറ്റിങ് എന്നിവയിലെ താത്പര്യം തിരിച്ചറിഞ്ഞു.
പഠനത്തിനിടയിൽ മിക്കപ്പോഴും ചെറിയ വീഡിയോകൾചെയ്ത് പാഷൻ നിലനിർത്തി. പഠനംകഴിഞ്ഞതും മർക്കസ് നോളജ് സിറ്റിയിലെ ടൈഗ്രീസ് വാലിയിൽ മീഡിയ തലവനായി ചേർന്നു. ഒരിക്കൽ ജോലിയുടെ ഭാഗമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് യാത്രയ്ക്കവസരം കിട്ടി. ഉത്തരേന്ത്യയിൽ എവിടെയങ്കിലും ജോലിചെയ്യണമെന്ന മോഹം ഉള്ളിലുറച്ചു.
വൈകാതെ ഡൽഹിയിൽ ഡിസൈനർ ജോലിക്കായി ട്രെയിൻ കയറി. ഉത്തരേന്ത്യയിലേക്കുള്ള ആദ്യയാത്ര. രണ്ടുവർഷത്തോളം ജോലിചെയ്തു. സുഹൃത്തുക്കളായ രണ്ടുപേർ ചേർന്ന് ഡൽഹിയിൽ ഫുഡ് ഓൺ വീൽസ് എന്ന സേവനപ്രവർത്തനം നടത്തുന്നുണ്ടായിരുന്നു. തെരുവുകളിലെ കുട്ടികൾക്ക് ഭക്ഷണവും വിദ്യാഭ്യാസവും നൽകുന്ന പദ്ധതിയുടെ ഭാഗമായി. വിവിധ ഗ്രാമങ്ങളിലെത്തി കുട്ടികളുമായി സംസാരിച്ചു. ഈ വിശേഷങ്ങൾ ഫോട്ടോ എടുത്ത് സൂക്ഷിച്ചു. യൂട്യൂബറായ സുഹൃത്ത് നജീബ് റഹ്മാൻ ഒരിക്കലിതുകണ്ടു. ഇനിമുതൽ വീഡിയോകൾ എടുത്ത് യൂട്യൂബിൽ പങ്കുവെക്കണമെന്ന് പറഞ്ഞു. അതിൽനിന്നാണ് എല്ലാത്തിന്റെയും തുടക്കം.
ഉത്തര ഇന്ത്യയിലെ വിവിധ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് അദ്ദേഹം പറയുന്ന കഥകൾ ഗ്രാമങ്ങളുടെ സൗന്ദര്യവും അവിടുത്തെ സാധാരണക്കാരുടെ ജീവിതവും അദ്ദേഹത്തിൻ്റെ ബ്ലോഗുകളിൽ നിറഞ്ഞുനിൽക്കുന്നു. ഓരോ യാത്രയിലും അവിടുത്തെ രുചികരമായ ഭക്ഷണങ്ങളും, ഉത്സവങ്ങളും, കലാരൂപങ്ങളുമെല്ലാം അദ്ദേഹം പ്രേക്ഷകർക്കായി പങ്കുവെക്കുന്നു. വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ 10 ലക്ഷത്തിലധികം ആളുകളാണ് അദ്ദേഹത്തെ ഫോളോ ചെയ്യുന്നത്.
എന്നുംകാണുന്ന കാഴ്ചകളും മനുഷ്യരും തുടക്കത്തിൽ വിഷയമായി. ഡൽഹിയിലെ ജോലി നിർത്തി ഫുഡ് ഓൺ വീൽസിൽ സജീവമായി. സുഹൃത്തുക്കളുടെ സഹായത്തോടെ വീഡിയോ തുടങ്ങി. പതിയെ യാത്ര ഹരിയാണ, കശ്മീർ, പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബംഗാൾ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലെത്തി.
അനുഭവങ്ങളിൽ കശ്മീരിലെ മലകയറ്റം മറക്കാനാകില്ല. സുഹൃത്തിന്റെ വീട്ടിൽ പോയതാണ്. കൂടെയുള്ള മറ്റ് ചങ്ങാതിമാരുമായി അതിനടുത്തുള്ള വലിയ മല കയറാൻ പോയി. അഞ്ചുമണിക്കൂർ കയറിയാൽ ഉച്ചിയിലെത്താം. രണ്ടു മണിക്കൂർ കയറിയപ്പോഴേക്കും കരുതിയ വെള്ളവും ഭക്ഷണവും തീർന്നു. തളർന്നുവീഴാറായ നേരത്ത് ഒരു വീട് കണ്ടു. വീട്ടിലാരുമില്ല. പരിചയമില്ലാത്ത വീട്ടിൽക്കയറി അനുവാദമില്ലാതെ വെള്ളം കുടിച്ചു. തിരിച്ചുവരുമ്പോൾ അവർക്ക് എന്തെങ്കിലും കൊടുക്കാമെന്നു കരുതിയിരുന്നു. വീട്ടുകാർ അന്നേരം കയറിവന്നു. ചെറിയ ഭയത്തോടെ അവരെ നോക്കിയ ഞങ്ങൾ വെള്ളമെടുത്തു കുടിച്ചത് പറഞ്ഞു.
കഥ പറയാം എന്ന് പറഞ്ഞു തുടങ്ങുന്ന അദ്ദേഹത്തിന്റെ കൊച്ച് അനുഭവങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരെ ആ കൊച്ചു ഗ്രാമങ്ങളിലേക്ക് കൊണ്ടുപോകുന്നു.,യാത്രകൾ മാത്രമല്ല, സാമൂഹിക പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമാണ്. സുക്കൂൻ എജുക്കേഷൻ വില്ലേജ് പോലുള്ള പ്രോജക്ടുകളിലൂടെ അദ്ദേഹം നിരവധി ആളുകൾക്ക് സഹായം നൽകുന്നു. ഉത്തരേന്ത്യയിൽ അവിടുത്തെ ഗ്രാമീണർക്ക് മികച്ച വിദ്യാഭ്യാസവും ജീവിതവും നൽകുന്ന പ്രൊജക്ടുകളിൽ ഏർപ്പെട്ടിരിക്കുന്ന അദ്ദേഹം ഈ ആവശ്യത്തിനായി വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് സഞ്ചരിക്കാൻ നിൽക്കുകയാണ്.
ഇതാ ഇത്തരം ചില മനുഷ്യരും ഇവിടെയുണ്ട്. ഈ മലയാള നാടിനെ എന്നും അഭിമാനിക്കാം....
#ptmuhammed
____________________
നിങ്ങളുടെ നാട്ടിലെ നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------