തിരുവനന്തപുരം: പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി ബോക്സ് ഓഫീസ് കളക്ഷൻ റെക്കോഡുകൾ ഭേദിച്ച് 'ലോഹ: ചാപ്റ്റർ 1-ചന്ദ്ര' എന്ന ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. മലയാള സിനിമയുടെ ചരിത്രത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. റിലീസ് ചെയ്ത് ഒരാഴ്ചക്കുള്ളിൽ ചിത്രം ഈ നേട്ടം കൈവരിച്ചത് മലയാള സിനിമയ്ക്ക് അഭിമാനകരമായ നേട്ടമാണ്.
ഒരു നായകനില്ലാതെ, പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രമൊരുക്കിയത്. എങ്കിലും മികച്ച കഥാതന്തുവും, അവതരണവും ചിത്രത്തെ പ്രേക്ഷകർക്ക് പ്രിയങ്കരമാക്കി. സമൂഹ മാധ്യമങ്ങളിലും ചിത്രം വലിയ ചർച്ചകൾക്ക് വഴിതുറന്നു. 100 കോടി ക്ലബ്ബിൽ ഇടം നേടിയതോടെ നിർമ്മാതാക്കളും സംവിധായകനും വലിയ ആഹ്ലാദത്തിലാണ്. ചിത്രം മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും വലിയ കളക്ഷൻ നേടി മുന്നേറുകയാണ്. മലയാള സിനിമയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ 'ലോഹ' ഒരു നാഴികക്കല്ല് ആകുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.
________
നിങ്ങളുടെ നാട്ടിലെ നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------