ഒറ്റപ്പാലം :ഒറ്റപ്പാലം കൂനത്തറയിൽ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾക്ക് മദ്യം നൽകിയ യുവാവിനെ ഷോർണൂർ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കൂനത്തറയിൽ വെച്ചാണ് സംഭവം. പതിനഞ്ച് വയസ്സുള്ള രണ്ട് വിദ്യാർത്ഥികൾക്കാണ് പൂരാഘോഷവുമായി ബന്ധപ്പെട്ട് ക്രിസ്റ്റി എന്ന ഇരുപത്തിയൊന്നുകാരൻ മദ്യം വാങ്ങി നൽകിയത്.
അമിതമായി മദ്യപിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി. റോഡിൽ അബോധാവസ്ഥയിൽ കിടന്ന ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂനത്തറ സ്വദേശിയായ ക്രിസ്റ്റിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.


വിദ്യാർത്ഥികളിൽ ഒരാളെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പ്രതി ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് പോലീസ് വ്യക്തമാക്കി.

____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------